ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ‘ജോക്കര്‍’ താരം ജാക്വിന്‍ ഫിനിക്സ് മികച്ച നടന്‍, റെനി സെല്‍വെഗര്‍ മികച്ച നടി

ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ജോക്കര്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ ജാക്വിന്‍ ഫിനിക്സാണ് മികച്ച നടന്‍. ജ്യുഡി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റെനി സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിനോ സംവിധാനം ചെയ്ത ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രമാണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റ് സ്വന്തമാക്കി. ഡ്രാമ വിഭാഗത്തില്‍ ജോക്കറിനെ പിന്തള്ളി സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മികച്ച സംവിധായകനും സാം മെന്‍ഡിസ് ആണ്.

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘പാരസൈറ്റ്’ സ്വന്തമാക്കി. എച്ച്ബിഒയുടെ ചെര്‍നോബിലാണ് മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

Exit mobile version