സുരാജ് നിര്‍ബന്ധിച്ചു, ടിനിടോം പാടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പാട്ട്

താരത്തിന്റെ പാട്ടിന് മ്യൂസിക് കൊടുത്തിരിക്കുന്നത് സുരാജ് ആണ്

ആരാധകര്‍ക്ക് എന്നും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇഷ്ടമാണ്. സിനിമാ ലോക്കേഷനില്‍ നിന്നുള്ള ദൃശങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ പ്രിയതാരങ്ങളുടെ ഒരു ലോക്കേഷന്‍ കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

ലോക്കേഷനിലെ ഇടവേളയില്‍ സഹതാരമായ ടിനി ടോമിനോട് സുരാജ് പാട്ട് പാടാന്‍ ആവശ്യപ്പെടുകയും, ഒടുവില്‍ താരത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ടിനി ടോം പാടുകയാണ്. താരത്തിന്റെ പാട്ടിന് മ്യൂസിക് കൊടുത്തിരിക്കുന്നത് സുരാജ് ആണ്. എന്തായാലും സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

മണിരത്‌നം ചിത്രം ബോംബെയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘അന്ത അറബിക്കടലോരം ‘ എന്ന ഗാനമാണ് ടിനി ടോം പാടിയിരിക്കുന്നത്. ലോക്കേഷനിലുള്ള ആരോ ആണ് ഈ രസകരമായ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്നത്.

Exit mobile version