‘മഴ, ചായ, ജോണ്‍സന്‍ മാഷ്, അന്തസ്സ്’; ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ടീസര്‍ പുറത്ത്

താരത്തിന്റെ പുതിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയിലെ ടീസറിലാണ് വീണ്ടും ജോണ്‍സണ്‍ മാഷ് നിറഞ്ഞിരിക്കുന്നത്

ഒരിക്കലും മറക്കാന്‍ പറ്റാത്ത ഈണങ്ങള്‍ സൃഷ്ടിച്ച് സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് ജോണ്‍സണ്‍ മാഷ്. മാഷിന്റെ പാട്ട് കേട്ടാല്‍ ഏതൊരു മലയാളിക്കും കാല്പനികതയും ഗൃഹാതുരതയും ഉണരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലയാളികളെ അത്തരത്തില്‍ വീണ്ടും കൂട്ടിക്കൊണ്ടു പോവുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ പുതിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയിലെ ടീസറിലാണ് വീണ്ടും ജോണ്‍സണ്‍ മാഷ് നിറഞ്ഞിരിക്കുന്നത്.

‘മഴ ചായ ജോണ്‍സന്‍ മാഷ്, അന്തസ്സ്’ എന്ന് ദുല്‍ഖര്‍ പറയുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അനുരാഗിണി ഇതാ എന്‍’ എന്ന ജോണ്‍സണ്‍ മാഷിന്റെ ഹിറ്റ് ഗാനമാണ് ടീസറില്‍ ഉപയോഗിച്ചിട്ടുള്ളത്.

നാളെയാണ് ഒരു യമണ്ടന്‍ പ്രേമകഥ തീയ്യേറ്ററിലെത്തുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്തിരിക്കുന്നത് ബിസി നൗഫലാണ്.

Exit mobile version