ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ? താന്‍ വെറുതെയിരിക്കുമ്പോള്‍ ഉമ്മ ടെന്‍ഷനോടെ ചോദിക്കും; അപ്പോള്‍ ഫോണെടുത്ത് തിരക്ക് അഭിനയിക്കും; ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി.

മലയാള സിനിമയില്‍ നിന്നും കുറച്ചധികം കാലമായി വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് ഒടുവില്‍ മനസു തുറന്ന് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ തന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായതിനാല്‍ തന്നെ, താന്‍ ഇപ്പോള്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മയ്ക്ക് ടെന്‍ഷനാണെന്ന് താരം പറയുന്നു. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചാറ്റ് ഷോയ്ക്കിടെയാണ് ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍.

‘മലയാളത്തില്‍ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുമ്പോള്‍ ഉമ്മച്ചിക്ക് ടെന്‍ഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാല്‍ മതിയോ? ഇന്നു കഥ ഒന്നും കേള്‍ക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാന്‍ ആണെങ്കില്‍ നാളെ ഒരു കഥ കേള്‍ക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോള്‍ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.’ ദുല്‍ഖര്‍ രസകരമായ തന്റെ അനുഭവം വെളിപ്പെടുത്തുന്നതിങ്ങനെ.

Exit mobile version