മലയാളത്തിന് അഭിമാന നിമിഷം; അന്തര്‍ദേശീയ തലത്തിലും പുരസ്‌കാര മികവില്‍ ജയരാജിന്റെ ‘ഭയാനകം’

ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്

മലയാള സിനിമയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ജയരാജിന്റെ ‘ഭയാനകം’ എന്ന ചിത്രത്തിന് അന്തര്‍ദേശീയ തലത്തിലും പുരസ്‌കാരം. ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. മികച്ച ഛായാഗ്രഹനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്.

ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. ഈ അവാര്‍ഡ് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്നും നിഖില്‍ പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങള്‍ സംഭവിച്ചത് കാരണം സംവിധായകന്‍ ജയരാജാണ് നിഖിലിന് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലായ കയറിലെ രണ്ട് അധ്യായങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രത്തില്‍ രഞ്ജി പണിക്കറും ആശ ശരതുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Exit mobile version