നിഗൂഢത നിറച്ചെത്തിയ ട്രെയിലറിനു പിന്നാലെ പ്രണയം നിറഞ്ഞ വരികളുമായി ‘അതിരന്‍’

നിഗൂഢത നിറച്ചെത്തിയ ട്രെയിലറിനു പിന്നാലെ പ്രണയം നിറഞ്ഞ വരികളുമായി അതിരനിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഫഹദും സായി പല്ലവിയും തമ്മിലുള്ള പ്രണയമാണ് ഗാനം പറയുന്നത്. പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പിഎസ് ജയഹരിയാണ്. കെഎസ് ഹരിശങ്കറാണ് പാടിയിരിക്കുന്നത്.

ചിത്രത്തില്‍ മനോരോഗ വിദഗ്ധന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഭ്രാന്തിയായ യുവതിയായി സായ്പല്ലവിയും വേഷമിടുന്നു. ഒരു മലഞ്ചെരുവില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ബംഗ്ലാവിലെ കുറച്ചു ജീവിതങ്ങളാണ് ട്രെയിലറില്‍ പറയുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ മനോഹരമായിരുന്നു. ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് പിഎഫ് മാത്യൂസാണ്. വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ്. ചിത്രം നാളെ തിയ്യേറ്ററിലെത്തും.

Exit mobile version