രഞ്ജിനിയുടെ കൈപിടിച്ച് സണ്ണി; നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകം

ദിലീപ്, അജുവര്‍ഗീസ്, പ്രയാഗമാര്‍ട്ടിന്‍, ദുര്‍ഗ കൃഷ്ണ, നിവിന്‍ പോളി,എന്നിങ്ങനെ നിരവധി താരങ്ങള്‍ യുവനടന് ആശംസകളുമായി രംഗത്തെത്തി

ചലച്ചിത്രതാരം സണ്ണിവെയിന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് സണ്ണിയുടെ വധു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. നവ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തി.

ദിലീപ്, അജുവര്‍ഗീസ്, പ്രയാഗമാര്‍ട്ടിന്‍, ദുര്‍ഗ കൃഷ്ണ, നിവിന്‍ പോളി,എന്നിങ്ങനെ നിരവധി താരങ്ങള്‍ യുവനടന് ആശംസകളുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ സണ്ണിവെയിന്‍ തന്നെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്. ലളിതമായ വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സഹപ്രവര്‍ത്തകര്‍ക്കായി വരും ദിവസങ്ങളില്‍ വിവാഹ സത്ക്കാരം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. സെക്കന്റ് ഷോ, അലമാര, തട്ടത്തിന്‍ മറയത്ത്, കൂതറ, ആട്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,ആന്‍മരിയ കലിപ്പിലാണ്. എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്.

Exit mobile version