യുവ നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

യുവ സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിക്കായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ലളിതമായി നടത്തിയ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

ദുല്‍ഖര്‍ നായകനായി എത്തിയ സെക്കന്റ് ഷോയിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.

Exit mobile version