പിഷാരടിയുടെ ഗാനഗന്ധര്‍വ്വന്‍ ആയി മമ്മൂട്ടി! വീണ്ടും സംവിധാകന്റെ തൊപ്പിയണിഞ്ഞ് രമേശ് പിഷാരടി

രമേഷ് പിഷാരടി വീണ്ടും സംവിധാകന്റെ തൊപ്പിയണിയുന്നു. പഞ്ചവര്‍ണത്തത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നരപതിറ്റാണ്ടിലധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു.സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍ രമേഷ് പിഷാരടി പറയുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്.

Exit mobile version