വീണ്ടും പോലീസ് ഓഫീസറായി ജയം രവി; അഡങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജയം രവി നായകനാകുന്ന പുതിയ ചിത്രം അഡങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു പോലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

കാര്‍ത്തിക് തങ്കവേലു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ചിത്രം ഈ മാസം റിലീസ് ചെയ്യും. അതേസമയം തനി ഒരുവന്റെ രണ്ടാം ഭാഗവും ജയം രവിയുടേതായി ഒരുങ്ങുന്നുണ്ട്. സഹോദരന്‍ മോഹന്‍ രാജ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Exit mobile version