നമ്പി നാരായണന്റെ കഥയുമായി റോക്കട്രി ദി നമ്പി എഫക്ട്; ആകാംക്ഷ നിറച്ച് ടീസര്‍

ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. മാധവനാണ് നമ്പി നാരായണനായി എത്തുന്നത്.ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്പി നാരായണന്റെ 27വയസ്സുമുതല്‍ 75വയസ്സ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്. റഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ് ആര്‍ഒ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Exit mobile version