‘നാല്‍പത്തിയൊന്ന്’; തെരഞ്ഞെടുപ്പ് ചൂടില്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ലാല്‍ജോസ്

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുമേനോന്‍ ആണ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടില്‍ തന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് സംവിധായകന്‍ ലാല്‍ജോസ്. ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ പേര് ലാല്‍ജോസ് പുറത്തുവിട്ടത്. ‘നാല്‍പത്തിയൊന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു.

‘തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണില്‍ നാല്‍പത്തിയൊന്നിലെ കഥാപാത്രങ്ങള്‍ നടന്ന് തുടങ്ങിയിരിക്കുന്നു’ എന്നാണ് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുമേനോന്‍ ആണ്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. പിജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധായകന്‍.

Exit mobile version