ത്രില്ലറുമായി വീണ്ടും നയന്‍താര; ‘കൊലൈയുതിര്‍ കാലം’ ട്രെയിലര്‍ പുറത്തുവിട്ടു

ഉന്നൈയ്‌പ്പോല്‍ ഒരുവന്‍, ബില്ല 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ചാക്രി ടൊലെറ്റിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്. ‘ഐറ’ എന്ന ഹൊറര്‍ ചിത്രത്തിന് പിന്നാലെ നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ‘കൊലൈയുതിര്‍ കാല’ത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രം പൂര്‍ണ്ണമായും വിദേശത്താണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഉന്നൈയ്‌പ്പോല്‍ ഒരുവന്‍, ബില്ല 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ചാക്രി ടൊലെറ്റിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. നയന്‍താരയ്ക്ക് പുറമെ പ്രതാപ് പോത്തന്‍, ഭൂമിക ചൗള, രോഹിണി ഹട്ടങ്കഡി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version