പ്രണയാതുരമായി കാവ്യയെ നോക്കി ദിലീപ്; വൈറലായി താരദമ്പതികളുടെ പുതിയ ചിത്രം

ഒരു റസ്റ്റൊറന്റില്‍ ദിലീപിനൊപ്പം ഭക്ഷണം കഴിക്കുന്ന കാവ്യയുടെ ചിത്രം ദിലീപ് ഓണ്‍ലൈനാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് കാവ്യയിപ്പോള്‍. കല്ല്യാണത്തിന് ശേഷം പൊതു വേദികളില്‍ കാവ്യയെ അധികം കാണാറില്ല. ഫോട്ടോകളില്‍പ്പോലും അപൂര്‍വമായേ കാവ്യയെ ഇപ്പോള്‍ കാണാറുള്ളു. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള കാവ്യയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു റസ്റ്റൊറന്റില്‍ ദിലീപിനൊപ്പം ഭക്ഷണം കഴിക്കുന്ന കാവ്യയുടെ ചിത്രം ദിലീപ് ഓണ്‍ലൈനാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രണയാതുരമായി കാവ്യയെ നോക്കിയിരിക്കുകയാണ് ദിലീപ്. കാവ്യയാണേല്‍ ക്യാമറയില്‍ നോക്കുകയാണ്. ചിത്രം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഈയിടെ കാവ്യയും കുട്ടിയും എന്ന തലക്കെട്ടോടെ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന കാവ്യയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിജയദശമി ദിനത്തില്‍ പിറന്ന കാവ്യയുടെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയാണ് കാവ്യയ്‌ക്കൊപ്പം നില്‍ക്കുന്നത് എന്ന് പറഞ്ഞായിരുന്നു ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ അത് മഹാലക്ഷ്മി അല്ല എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version