‘രാജുവിന്റെ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നത്, ട്രെയിലര്‍ അതിഗംഭീരം’; ‘ലൂസിഫറി’ന് ആശംസയുമായി ‘മധുരരാജ’യുടെ സംവിധായകന്‍

'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനെ പുകഴ്ത്തി സംവിധായകന്‍ വൈശാഖന്‍. ‘രാജുവിന്റെ വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍, മനസ് കീഴടക്കുന്ന ലാലേട്ടന്‍, അതിഗംഭീര ട്രെയിലര്‍, ലൂസിഫര്‍ ടീമിന് എല്ലാ ആശംസകളും’ എന്നാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ട് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ഒരേ സീസണില്‍ തീയ്യേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ സ്റ്റീവന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ചിത്രം ഈ മാസം 28 ന് തീയ്യേറ്ററുകളിലെത്തും.

മമ്മൂട്ടി ചിത്രം ‘മധുരരാജ’ വിഷു റിലീസായാണ് തീയ്യേറ്ററുകളിലെത്തുന്നത്. ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ‘പുലിമുരുകന്’ ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ.

Exit mobile version