പിണറായി വിജയനായി മോഹന്‍ലാല്‍; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീകുമാര്‍ മേനോന്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒടിയന്‍ എന്ന ചിത്രത്തിന് മുന്‍പ് തീരുമാനിച്ചിരുന്നതായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുക്കിയ ക്യാരക്റ്റര്‍ സ്‌കെച്ചാണെന്നാണ് ശ്രീകുമാര്‍ മോനോന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ പോസ്റ്റും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ഇതിനകം വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ഇതിനു മുന്‍പ് ലാല്‍ സലാം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെട്ടൂരാന്‍, രക്തസാക്ഷികള്‍ സിന്ദാബാദിലെ ശിവ സുബ്രമണ്യ അയ്യര്‍ എന്നീ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ ഇന്നും നിലനില്‍ക്കുന്നവയാണ്.

എന്നാലിപ്പോള്‍ ‘കൊമ്രേഡ്’ എന്ന പേരിലുള്ള സിനിമക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മോനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഒടിയന്‍ എന്ന ചിത്രത്തിന് മുന്‍പ് തീരുമാനിച്ചിരുന്നതായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുക്കിയ ക്യാരക്റ്റര്‍ സ്‌കെച്ചാണെന്നാണ് ശ്രീകുമാര്‍ മോനോന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടത് ശരിയായില്ലെന്നും മോഹന്‍ലാല്‍ പോലും അറിയാത്ത വാര്‍ത്ത കൂടിയാണിതെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍-നെ നായകനാക്കി COMRADE എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്‌സ് നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.

Exit mobile version