തലയോട് രാഷ്ട്രീയത്തില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച് സുശീന്തിരന്‍; പ്രിയ താരത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എതിര്‍ത്ത് ആരാധകര്‍

തല രാഷ്ട്രീയത്തിലേക്ക് വരാന്‍ 100 ശതമാനവും ശരിയായ സമയാണ് ഇതെന്നും അദ്ദേഹം പറയുന്നു

പ്രശസ്ത തമിഴ് നടന്‍ തല അജിത്തിനോട് രാഷ്ട്രീയത്തില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ സുശീന്തിരന്‍ രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ഇത്തരമൊരു ആവശ്യവുമായി സുശീന്തരന്‍ രംഗത്ത് വന്നിരിക്കുന്നത്. അജിത്തിനെക്കൊണ്ട് മാത്രമേ തമിഴ്‌നാട്ടിലെ നാല്‍പ്പത് വര്‍ഷത്തോളമുള്ള ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്ന് സുശീന്തിരന്‍ അഭിപ്രായപ്പെട്ടു.

തല രാഷ്ട്രീയത്തിലേക്ക് വരാന്‍ 100 ശതമാനവും ശരിയായ സമയാണ് ഇതെന്നും അദ്ദേഹം പറയുന്നു. അതേസമയം അജിത്തിന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്ത് വന്നു.അജിത്ത് രാഷ്ട്രീയത്തില്‍ ചേരരുതെന്നും നടനായി തുടര്‍ന്നാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു.

Exit mobile version