അതിരപള്ളി പോലും അമ്പരന്ന നിമിഷം: സൈബര്‍ലോകം കീഴടക്കി മമ്മൂട്ടി മാസ് ഫോട്ടോ

മമ്മൂട്ടിയുടെ സൗന്ദര്യത്തിന് മുന്നില്‍ നിറം മങ്ങി അതിരപള്ളി വെള്ളചാട്ടം. വെള്ളചാട്ടത്തിന് മുമ്പില്‍ അത്ഭുതം പോലെ വെള്ള ഷര്‍ട്ടും കോട്ടും ധരിച്ച് നില്‍ക്കുന്ന മമ്മൂക്കയാണ് സൈബര്‍ ലോകം കീഴടക്കിയിരിക്കുന്നത്.

ഇന്നലെ രാത്രി ഏറെ വൈകി മുന്നറിയിപ്പൊന്നുമില്ലാതെ മമ്മൂക്ക പോസ്റ്റ് ചെയ്ത ഫോട്ടോ വിസ്മയം പോലെ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. രാത്രി 10:45ന് പോസ്റ്റ് ചെയ്ത ഫോട്ടോ ഒരുലക്ഷത്തി മുപ്പതിനായിരം ലൈക്കുകളാണ് ഇതിനകം സ്വന്തമാക്കിയത്.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന് മുന്നില്‍ പകച്ചു പോയ നിരവധി പേരാണ് ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചിരിക്കുന്നത്. ആശ്ചര്യവും ആകാംക്ഷയും പങ്കു വെച്ചു കൊണ്ടാണ് പല താരങ്ങളും ചിത്രം പങ്കുവെച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ രംഗമാണ് വൈറലായ ചിത്രം. അതെ സമയം ഫോട്ടോയുടെ പിന്നാമ്പുറ ചിത്രവും ഫേസ്ബുക്കില്‍ വൈറലായി പരക്കുന്നുണ്ട്. ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ എന്ന സ്റ്റില്‍ ഫോട്ടോ ഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. അവസാനഘട്ട ചിത്രീകരണത്തിലുള്ള സിനിമ ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ ആണ് നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗസ്റ്റ് റോളില്‍ പ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version