നരേന്ദ്ര മോഡിയെ അനുകരിച്ച് ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; ചിത്രീകരണത്തിനിടെ വിവേക് ഒബ്‌റോയിക്ക് പരിക്ക്

ഒമംഗ് കുമാറാണ് 'പിഎം നരേന്ദ്ര മോഡി'യുടെ സംവിധായകന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ‘പിഎം നരേന്ദ്ര മോഡി’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിവേക് ഒബ്‌റോയിക്ക് പരിക്ക്. വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയായെത്തുന്നത്. ഗംഗാ ഘട്ടിലെ മഞ്ഞിലൂടെ മോഡി ചെരുപ്പില്ലാതെ നടക്കുന്ന രംഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റത്.

ഒരു മരത്തിന്റെ കൊമ്പ് കാലില്‍ തട്ടിയാണ് പരിക്ക് പറ്റിയത്. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പരിക്ക് നിസാരമാണെന്നും ചിത്രീകരണം വീണ്ടും ആരംഭിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ഒമംഗ് കുമാറാണ് ‘പിഎം നരേന്ദ്ര മോഡി’യുടെ സംവിധായകന്‍.

Exit mobile version