‘കാട്ടാളന്‍ പൊറിഞ്ചു’വായി ജോജു; ജോഷി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍

ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘പൊറിഞ്ചു മറിയം ജോസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ്, കീര്‍ത്തന മൂവീസ് എന്നിവയുടെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി, റെജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജുവിന് സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത സനല്‍ കുമാര്‍ ശശിധരന്റെ ‘ചോല’യാണ് ജോജുവിന്റെ തീയ്യേറ്ററിലെത്തുന്ന അടുത്ത ചിത്രം.

Exit mobile version