‘ലൂസിഫര്‍’; ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

ഫാദര്‍ നെടുമ്പുള്ളി എന്ന പുരോഹിതന്റെ വേഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ എത്തുന്നത്

പൃഥിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഫാദര്‍ നെടുമ്പള്ളി എന്ന പുരോഹിതന്റെ വേഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ എത്തുന്നത്. 26 ദിവസം കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ 15-ാമത് പോസ്റ്ററിലാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.

ഇതിനു മുന്‍പ് മോഹന്‍ലാല്‍ ചിത്രം നോക്കെത്താ ദൂരത്തു കണ്ണുംനട്ട്, ഇസബെല്ല, വാത്സല്യം എന്നീ ചിത്രങ്ങളിലാണ് ഫാസില്‍ അഭിനയിച്ചിട്ടുള്ളത്. എണ്‍പതിലേയും തൊണ്ണൂറുകളിലേയും ഹിറ്റ് ചിത്രങ്ങളുടെ
സംവിധായകനാണ് ഫാസില്‍.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കുട്ട്യാലി മരയ്ക്കാരുടെ വേഷത്തിലും ഫാസില്‍ എത്തുന്നുണ്ട്.

Exit mobile version