‘മോഹന്‍ലാല്‍ സര്‍ ഒരു ഉലക ആക്ടര്‍; എനക്ക് സാറേ റൊമ്പ പുടിക്കും’; വീണ്ടും മോഹന്‍ലാലിനെ വാഴ്ത്തി ധനുഷ്

മോഹന്‍ലാലിന്റെ ആരാധകരില്‍ പ്രമുഖനാണ് താനെന്ന് പല തവണ വെളിപ്പെടുത്തിയിട്ടുള്ള നടന്‍ ധനുഷ് വീണ്ടും തന്റെ ആരാധനയെ കുറിച്ച് പരസ്യമായ പ്രതികരണവുമായി രംഗത്ത്. ഈ വര്‍ഷത്തെ വനിതാ ഫിലിം അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് വീണ്ടും തന്റെ മോഹന്‍ലാല്‍ ആരാധനയെ കുറിച്ച് ധനുഷ് വാചാലനായത്. മികച്ച തമിഴ് നടനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവേയാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്.

‘എനക്ക് മോഹന്‍ലാല്‍ സാറേ റൊമ്പ പുടിക്കും. നാന്‍ അവരോടെ ഫാന്‍. മോഹന്‍ലാല്‍ സര്‍ ഒരു ഉലക ആക്ടര്‍.’ ധനുഷ് പറയുന്നതിങ്ങനെ. മോഹന്‍ലാല്‍ അഭിനയിച്ച ഒരു സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും, പക്ഷേ അത് ചന്ദ്രമുഖി എന്ന പേരില്‍ സംഭവിച്ചെന്നും ധനുഷ് വെളിപ്പെടുത്തി. എന്നും പ്രചോദനമാണ് മോഹന്‍ലാല്‍ സാറെന്നും ധനുഷ് പറയുന്നു.

വെട്രിമാരന്‍ സംവിധാനം ചെയ്ത വടചെന്നെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച തമിഴ് നടനുള്ള വനിതയുടെ അവാര്‍ഡ് ധനുഷിന് ലഭിച്ചത്.

Exit mobile version