പത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാതു വീണ്ടും വെള്ളിത്തിരയിലേക്ക്

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതുവിന്റെ തിരിച്ച് വരവ്

അമരം,സദയം,കുട്ടേട്ടന്‍,ആയുഷ്‌കാലം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാതു വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നത്.

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതുവിന്റെ തിരിച്ച് വരവ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാതു തന്റെ തിരിച്ച് വരവിനെപ്പറ്റി വ്യക്തമാക്കിയത്.

പുതിയ ചിത്രത്തിന്റെ സെറ്റില്‍ നില്‍ക്കുമ്പോള്‍ എന്തിനാണ് ഇത്രയും വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നതെന്ന് താന്‍ സ്വയം ചോദിക്കുമായിരുന്നുവെന്നും മാതു പറയുന്നു.ധാരാളം അവസരങ്ങള്‍ വന്നിരുന്നെങ്കിലും അന്ന് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികള്‍ മുതിര്‍ന്നെന്നും താരം പറയുന്നു

Exit mobile version