ഏഴു വര്‍ഷത്തെ ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം, അമ്പിളിച്ചേട്ടന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് ! ജഗതിയുടെ തിരിച്ച് വരവ് ‘കബീറിന്റെ ദിവസങ്ങളിലൂടെ’

2012ലെ കാറപകടത്തെത്തുടര്‍ന്ന് ഇതുവരെ അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നു. ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ശരത് ചന്ദ്രന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരത്തിന്റെ തിരിച്ച് വരവ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ശ്രീകുമാര്‍ പി കെയാണ്.

ജഗതി ശ്രീകുമാറിനെക്കൂടാതെ മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് മുതലായവരും അഭിനയിക്കുന്നു. 2012ലെ കാറപകടത്തെത്തുടര്‍ന്ന് ഇതുവരെ അദ്ദേഹത്തിന് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

Exit mobile version