‘ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല, ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ’; ഗായിക ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രത്തെ പരിഹസിച്ചവന് ചുട്ട മറുപടി നല്‍കി ഗോപി സുന്ദര്‍

'ഒരു ജീവിതം' എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്

സോഷ്യല്‍ മീഡിയയില്‍ ഗായിക ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പരിഹാസവുമായി എത്തിയവന് ചുട്ട മറുപടി നല്‍കി സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍. ‘ഒരു ജീവിതം’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിന് താഴെയാണ് ‘നിങ്ങളുടെ എക്‌സ് എവിടെ’ എന്ന ചോദ്യവുമായി ഒരാള്‍ വന്നത്.

‘ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല, ഇനിയും നിങ്ങള്‍ക്ക് സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ’ എന്നാണ് ഗോപീ സുന്ദര്‍ നല്‍കിയ മറുപടി.

ഗോപി സുന്ദറിനേയും ഹിരണ്‍മയിയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനിടയിലാണ് 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് ഹിരണ്‍മയി തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

Exit mobile version