‘ഒരിക്കലും ശമിക്കാത്ത കള്ള പ്രചരണങ്ങള്‍’; ‘ലൂസിഫറി’നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് മോഹന്‍ലാലും പൃഥിരാജും

ഇതിനെതിരെയാണ് മോഹന്‍ലാലും പൃഥിരാജും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും രംഗത്തെത്തിയത്

മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുന്നത് ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തെ കുറിച്ചുള്ളതാണ്.

‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്)’ ഇത്തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

ഇതിനെതിരെയാണ് മോഹന്‍ലാലും പൃഥിരാജും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ മുരളി ഗോപിയും രംഗത്തെത്തിയത്. ഒരിക്കലും ശമിക്കാത്ത കള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നാണ് മോഹന്‍ലാലും മുരളി ഗോപിയും ഫേസ്ബുക്കില്‍ കുറിച്ചത്. ലൂസിഫറിനെ കുറിച്ചുള്ള കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ എന്നാണ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലന്‍. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, കലാഭവന്‍ ഷാജോണ്‍, മംമ്ത മോഹന്‍ദാസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ മാസം 28നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

Exit mobile version