‘കമ്മാര സംഭവ’ത്തിന് പിന്നിലെ കാഴ്ചകള്‍; മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു

മുരളി ഗോപി എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ട് ആണ്

ദിലീപ് നായകനായി എത്തിയ കമ്മാര സംഭവത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വേഷപ്പകര്‍ച്ചയടക്കം കാണിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടത്.

മുരളി ഗോപി, ഇന്ദ്രന്‍സ്, ബോബി സിംഹ, സിദ്ധിഖ്, നമിത പ്രമോദ്, നെടുമുടി വേണു, തമിഴ് നടന്‍ സിദ്ധാര്‍ഥ്, അലസിയര്‍, സോനാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മൂന്ന് ഘട്ടങ്ങളിലെ കഥ പറഞ്ഞ ചിത്രമാണ് കമ്മാര സംഭവം. മുരളി ഗോപി എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ട് ആണ്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഇരുപത് കോടിയിലധികം മുതല്‍ മുടക്കി ചിത്രം നിര്‍മ്മിച്ചത്.

Exit mobile version