ആര്യയ്ക്ക് പരിണയം; ക്ഷണക്കത്ത് നെഞ്ചോട് ചേര്‍ത്ത്, സുഹൃത്തിന് ആശംസ നേര്‍ന്ന് വിശാല്‍

ആത്മ സുഹൃത്തും നടനുമായ വിശാലിനെ തന്റെ വിവാഹം ക്ഷണിച്ചിരിക്കുകയാണ് ആര്യ

ചലച്ചിത്ര താരം ആര്യ വിവാഹിതനാകാന്‍ പോകുകയാണ്. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദില്‍ വെച്ചാണ് ആര്യയുടെയും സയ്യേഷയുടെയും വിവാഹം. ആത്മ സുഹൃത്തും നടനുമായ വിശാലിനെ തന്റെ വിവാഹം ക്ഷണിച്ചിരിക്കുകയാണ് ആര്യ.

എന്റെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ചിത്രം…ഉറ്റ സുഹൃത്ത് ആര്യയുടെ വിവാഹ ക്ഷണക്കത്ത്, അവിശ്വസനീയമായ നിമിഷം… ആര്യയ്ക്കും സയ്യേഷക്കും നല്ലത് മാത്രം നേരുന്നുവെന്ന് വിശാല്‍ കുറിച്ചു. ഒപ്പം ആര്യയ്‌ക്കൊപ്പമുള്ള കിടിലന്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വിശാലിന്റെ പോസ്റ്റിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ആര്യ. മച്ചാ നിന്റേതിനായി കാത്തിരിക്കുന്നുവെന്ന് ആര്യ കുറിച്ചു. തെലുങ്ക് നടി അനിഷയെയാണ് വിശാല്‍ ജീവിതസഖിയാക്കാന്‍ പോകുന്നത്. ഇവരുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version