സല്‍മാന്‍ ഖാന്‍ സിനിമകള്‍ വെച്ച് ഇന്ത്യന്‍ സിനിമയെ വിലയിരുത്താന്‍ പാടില്ല..! നസറുദ്ദീന്‍ ഷാ

മുംബൈ: ഓരോ കാലഘട്ടങ്ങളിലെയും സിനിമകള്‍ ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ്. 2018നെ സല്‍മാന്‍ ഖാന്‍ സിനിമകള്‍ വെച്ച് വിലയിരുത്താന്‍ പാടില്ലെന്ന് നസറുദ്ദീന്‍ ഷാ വ്യകത്മാക്കി.

ചലച്ചിത്രങ്ങള്‍ക്ക് സമൂഹത്തെ മാറ്റാനോ വിപ്ലവം കൊണ്ടു വരാനോ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ആളുകള്‍ സിനിമ കാണും അത് മറക്കും. ചലച്ചിത്രങ്ങള്‍ക്കുള്ള ഒരേയൊരു ഗൗരവമായ ചുമതല അത് നിര്‍മ്മിക്കപ്പെട്ട കാലത്തെ രേഖപ്പെടുത്തിവെക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രങ്ങളുടെ ഈ ചുമതലയെക്കുറിച്ചുള്ള തിരിച്ചറിവാണ് തന്നെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച എ വെനസ്‌ഡേ എന്ന ചലച്ചിത്രത്തിലും രോഗന്‍ ജോഷ് എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സിനിമകളുടെ ഭാഗമാകുന്നത് ഒരു ഉത്തരവാദിത്തമായാണ് താന്‍ കാണുന്നതെന്നും ഷാ പറഞ്ഞു.

‘2018 എങ്ങനെയുള്ള കാലഘട്ടമായിരുന്നുവെന്ന് ആളുകള്‍ അറിയണം. 200 വര്‍ഷങ്ങള്‍ക്കപ്പുറം ആളുകള്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ മാത്രം കണ്ടാല്‍ പോര. ഇന്ത്യ അങ്ങനെയല്ല. സിനിമകള്‍ ഭാവിയിലേക്കുള്ളതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version