‘ഇന്ത്യന്‍ വ്യോമസേനയ്ക്ക് എന്റെ സല്യൂട്ട്’; മമ്മൂട്ടി

'ഇന്ത്യന്‍ വ്യോമസേനയ്ക്ക് എന്റെ സല്യൂട്ട്' എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്

പാകിസ്താന്‍ ഭീകരത്താവളം തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് നല്‍കി മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് താരം സേനയ്ക്ക് അഭിനന്ദനം അറിയിച്ചത്. ‘ഇന്ത്യന്‍ വ്യോമസേനയ്ക്ക് എന്റെ സല്യൂട്ട്’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയ്ക്കാണ് പാക് മണ്ണില്‍ ഇന്ത്യന്‍ വ്യോമസേന മിന്നല്‍ ആക്രമണം നടത്തിയത്. പന്ത്രണ്ട് മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. മൂന്ന് പ്രധാന ഭീകരത്താവളമാണ് ആക്രമത്തില്‍ തകര്‍ന്നത്.

Exit mobile version