‘ആരോമല്‍ പൂവാലി കുരുവി’; ‘ഓട്ട’ത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസ്സുമാണ് ഓട്ടത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

നവാഗതനായ സാം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ‘ഓട്ടം’ എന്ന മലയാള ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടു. ഭാവഗായകന്‍ പി ജയചന്ദ്രന്‍ പാടിയ ‘ആരോമല്‍ പൂവാലി കുരുവി’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക്സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. ഒപ്പം, വില്ലന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 4 മ്യൂസിക്സ് സംഗീതം നല്‍കുന്ന ചിത്രമാണ് ഓട്ടം.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ നന്ദു ആനന്ദും റോഷന്‍ ഉല്ലാസ്സുമാണ് ഓട്ടത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, രോഹിണി, തെസ്‌നിഖാന്‍, രേണു, മാധുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തോമസ് തിരുവല്ലയാണ് ‘ഓട്ടം’ നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 8ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version