കാഴ്ചക്കാരെ അമ്പരപ്പിച്ച ആ നെടുനീളന്‍ ഡയലോഗ് ഇതാ..! സൂപ്പര്‍ ഡിലക്‌സിലെ വിജയ് സേതുപതിയുടെ ഡബ്ബിങ് വീഡിയോ വൈറല്‍

പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കഠിനശ്രമവും സംഘര്‍ഷവും 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

ആരാധക ലക്ഷങ്ങളെ അമ്പരപ്പിച്ച് ഫഹദ് ഫാസില്‍-വിജയ് സേതുപതി ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം ‘സൂപ്പര്‍ ഡീലക്സ്’ ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയിലും വന്‍ഹിറ്റാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

കഴിഞ്ഞ ദിവസം പുറത്തെത്തിയ ഒഫീഷ്യല്‍ ട്രെയ്ലറിന് 56 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ്. വിജയ് സേതുപതിയുടെ വോയ്സ് ഓവറിലുള്ള ഡയലോഗിന്റെ പല വെര്‍ഷനുകളാണ് ട്രെയ്ലറിന്റെ പശ്ചാത്തലശബ്ദം. ഇപ്പോഴിതാ ആ നെടുനീളന്‍ ഡയലോഗ് ഡബ്ബ് ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കഠിനശ്രമവും സംഘര്‍ഷവും 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

വിജയ് സേതുപതി ഒരു ട്രാന്‍സ്ജെന്‍ഡന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 29ന് തീയ്യേറ്ററുകളിലെത്തും

Exit mobile version