ഓസ്‌കാര്‍; മികച്ച നടി ഒലിവിയ കോള്‍മാന്‍, റമി മാലിക്ക് മികച്ച നടന്‍, ‘ഗ്രീന്‍ബുക്ക്’ മികച്ച ചിത്രം

'ദ ഫേവറിറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി ഒലിവിയ കോള്‍മാന്‍ സ്വന്തമാക്കി

91 ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം റമി മാലിക്ക് സ്വന്തമാക്കി. ‘ബൊഹീമിയന്‍ റാപ്സഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ‘ദ ഫേവറിറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി ഒലിവിയ കോള്‍മാന്‍ സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ ‘ഗ്രീന്‍ബുക്ക്’ സ്വന്തമാക്കി.

റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണാണ് മികച്ച സംവിധായകന്‍. മികച്ച വിദേശഭാഷാ ചിത്രത്തിന് അടക്കം റോമയ്ക്ക് മൂന്ന് പുരസ്‌കാരങ്ങളാണ് ഇത്തവണ ലഭിച്ചത്. നെറ്റ് ഫ്‌ലിക്‌സിലൂടെ സ്‌ക്രീന്‍ ചെയ്ത ചിത്രമാണിത്. മികച്ച ഛായാഗ്രാഹയകനുള്ള അവാര്‍ഡും റോമയ്ക്കാണ് ലഭിച്ചത്.

ഈഫ് സ്ട്രീറ്റ് കുഡ് ടോക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം റെജീന കിംഗ് കരസ്ഥമാക്കി. ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മഹേര്‍ഷല അലിയ്ക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു.

Exit mobile version