‘തലൈവി’; ജയലളിതയുടെ ജീവിത കഥയുമായി എഎല്‍ വിജയ്

എഎല്‍ വിജയ്‌യുടെ സിനിമ വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മിക്കുന്നത്

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ജീവിത കഥ പറയുന്ന മറ്റൊരു തമിഴ് ചിത്രം കൂടി ഒരുങ്ങുന്നു. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘തലൈവി’ എന്നാണ് സിനിമയുടെ പേര്. ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്. നിത്യ മേനോന്‍ നായികയായി പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് അതിലൊന്ന്.

നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജ് ആണ് ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു അനൗണ്‍സ്മെന്റ്. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ചിത്രത്തിന്റെ പേര്.

എഎല്‍ വിജയ്‌യുടെ സിനിമ വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.

Exit mobile version