ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് യുവാക്കളുടെ കഥയുമായി ജിത്തു ജോസഫ്; മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ മോഷന്‍ വീഡിയോ പുറത്തുവിട്ടു

അപര്‍ണ ബാലമുരളി നായികാ വേഷത്തിലെത്തുന്നു

ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയുമായി ജിത്തു ജോസഫ്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന കാളിദാസന്‍ നായകനാകുന്ന സിനിമയുടെ മോഷന്‍ വീഡിയോ പുറത്തുവിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികാ വേഷത്തിലെത്തുന്നു.

പൂമരത്തിന് ശേഷം കാളിദാസ് അഭിനയിക്കുന്ന മലയാളത്തിലെ രണ്ടാമത്തെ സിനിമയാണു മിസ്റ്റര്‍ ആന്‍ഡ് മിസ് ഔഡി. റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം നേരത്തേ കഴിഞ്ഞിരുന്നെങ്കിലും പേര് ഇതുവരെ പുറത്തു വിട്ടില്ലായിരുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ ജീത്തു ജോസഫാണ് ടൈറ്റില്‍ പുറത്തു വിട്ടത്. ജീത്തു ജോസഫ് തന്നെയാണ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.  ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കാളിദാസനെക്കൂടാതെ ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു, ശരത് സഭ ,ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു.

Exit mobile version