സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നി; ജൂറി അംഗമായി നവ്യാ നായരും

തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയെയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പികെ പോക്കറെയും തിരഞ്ഞെടുത്തു.

ഡോ.ജിനേഷ് കുമാര്‍, എരമോം, സരിത വര്‍മ്മ എന്നിവരെ രചനാ വിഭാഗത്തിലെ മറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു. ജോര്‍ജ് ജോസഫ്, കെജി ജയന്‍, ഷെറി ഗോവിന്ദന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പിജെ ഇഗ്നേഷ്യസ്, നവ്യാ നായര്‍ എന്നിവരെ സിനിമാ വിഭാഗത്തിലെ അംഗങ്ങളായും തിരഞ്ഞെടുത്തു.

Exit mobile version