നടി ജയശ്രീ ശിവദാസിന് ഓട്ടോയിടിച്ച് പരിക്ക്; ആശുപത്രിയില്‍ ചികിത്സയില്‍

കൊച്ചി: ചലച്ചിത്ര നടി ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം വച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരുക്കേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച മൂന്നാറില്‍ വച്ചായിരുന്നു അപകടം. കാറിലേക്കു കയറുന്നതിനിടെ പുറകില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിത്യഹരിത നായകന്‍, 1948 കാലം പറഞ്ഞത് എന്നീ ചിത്രങ്ങളില്‍ നായികയായും ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ ഇരുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

Exit mobile version