രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ല, ശശി തരൂരുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്; പൃഥ്വിരാജ്

തന്നെ ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി

കേരളത്തില്‍ ഇപ്പോള്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യമാണ്. ഇപ്പോള്‍ ഇതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

തന്നെ ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. അത്തരത്തില്‍ തനിക്ക് ഓഫര്‍ വന്നാല്‍ താന്‍ അത് നിരസിക്കുമെന്നും താരം വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്റെ ഇംഗ്ലീഷ് ഭാഷയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരുമായി താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച് തരൂരിന് നല്ല അറിവുണ്ടെന്നും പൃഥ്വിരാജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Exit mobile version