ശരണ്യ മോഹനിന് പെണ്‍കുഞ്ഞ് ജനിച്ചു

അന്നപൂര്‍ണ്ണ എന്നാണ് ഇരുവരും കുഞ്ഞിനായി തെരഞ്ഞെടുത്ത പേര്

അനിയത്തി പ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി ശരണ്യ മോഹന് പെണ്‍കുഞ്ഞ് ജനിച്ചു. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. കൂടാതെ ഇരുവരും ‘കുഞ്ഞിക്കൈ’ ഷെയര്‍ ചെയ്ത് ഇരുവരും ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്യതു. അന്നപൂര്‍ണ്ണ എന്നാണ് ഇരുവരും കുഞ്ഞിനായി തെരഞ്ഞെടുത്ത പേര്.

2015 സെപ്തംബര്‍ അഞ്ചിനാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും 2016ല്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.

Exit mobile version