അള്ള് രാമേന്ദ്രന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍ കോഴിക്കോട്ടെത്തി ; അതിഥികളായി കുഞ്ഞുമാലാഖമാരും

ജന്മദിന ആശംസനേര്‍ന്ന കോഴിക്കോട് ഫ്രീ ബേര്‍ഡ് ഒപ്പണ്‍ അഭയകേന്ദ്രത്തിലെ കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു

കോഴിക്കോട് ; അള്ള് രാമേന്ദ്രന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍ കോഴിക്കോട്ടെത്തി. ജന്മദിന ആശംസനേര്‍ന്ന കോഴിക്കോട് ഫ്രീ ബേര്‍ഡ് ഒപ്പണ്‍ അഭയകേന്ദ്രത്തിലെ കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോഴിക്കോട് ശ്രീ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് ഇറങ്ങിയവര്‍ എല്ലാം നായകരെ കണ്ടപ്പോള്‍ ഞെട്ടി പിന്നെ സെല്‍ഫി എടുക്കാനുള്ള തിരക്കായിരുന്നു.

ഒരു കാലത്ത് ചോക്ലേറ്റ് നായക സങ്കല്‍പ്പങ്ങള്‍ക്ക് ഉത്തമ ഉദാഹരണമായിരുന്നു കുഞ്ചാക്കോ ബോബന്‍. സീരിയസ്സ് റോളുകളും തന്റെ കയില്‍ ഭദ്രമാണെന്ന് തെളിയിച്ച നടന്‍ ഇപ്പോള്‍ ഇന്നുവരെ കാണാത്ത മട്ടിലും ഭാവത്തിലുമാണ് അള്ള് രാമേന്ദ്രനിലൂടെ എത്തുന്നത്.

Exit mobile version