‘വിദ്യാലയങ്ങള്‍ പാശ്ചാത്യ സംഗീതത്തിന് പ്രാധാന്യം നല്‍കരുത്; കുട്ടികള്‍ പഠിക്കേണ്ടത് ഇന്ത്യന്‍ സംഗീതം, പാശ്ചാത്യമല്ല’; കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം! ശങ്കര്‍ മഹാദേവന്‍

മുംബൈ: ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ പശ്ചാത്യ സംഗീതത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ പ്രശസ്ത സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവന്‍. പശ്ചാത്യ സംഗീതത്തിന് പകരം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമാണ് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ സംഗീതം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ശങ്കര്‍ മഹാദേവന്‍ പറയുന്നു.

ടിവി ചാനലിലും മറ്റും വരുന്ന റിയാലിറ്റി ഷോകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഗുണമാണ് ഇതുവഴി കൂടുതല്‍ അവസരങ്ങള്‍ അവരെ തേടിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ‘അസ്പയര്‍ ഇന്ത്യ’ എന്നാണ് തന്റെ പുതിയ പ്രൊജക്റ്റിലൂടെ, ദരിദ്രരായ കഴിവുള്ള കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ശങ്കര്‍ മഹാദേവന്‍. ലോകത്തില്‍ 76 രാജ്യങ്ങളിലായി ഇന്ത്യന്‍ സംഗീതത്തെ പ്രചരിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.

Exit mobile version