പത്ത് വര്‍ഷമല്ല, ഇരുപത്തി മൂന്ന് വര്‍ഷം ! ദിലീപുമായുള്ള സൗഹൃദത്തിന്റെ ചിത്രം പങ്കു വെച്ച് നാദിര്‍ഷായുടെ 23 ഇയര്‍ ചലഞ്ച്; വൈറലായി ചിത്രങ്ങള്‍

സമൂഹമാധ്യമങ്ങളിലിപ്പോള്‍ ടെന്‍ ഇയര്‍ ചലഞ്ചിന്റെ ഘോഷയാത്രകളാണ്. ദിലീപുമൊത്തുള്ള ചിത്രം പങ്കുവെച്ച് 23 ഇയര്‍ ചലഞ്ചുമായെത്തിയിരിക്കുകയാണ് മിമിക്രി താരവും നടനും സംവിധായകനുമായ നാദിര്‍ഷ. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലുള്ളത്.

മിമിക്രി വേദികളില്‍ നിന്ന് ആരംഭിച്ച കൂട്ട് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഇരുവരും കാത്തു സൂക്ഷിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നാദിര്‍ഷ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ദിലീപേട്ടന്‍ & നാദിര്‍ഷിക്ക ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്ത് പ്രതിസന്ധിയിലും കൂടെ ചങ്കും ചങ്കിലെ ചോരയുമായി കഴിയുന്നവര്‍,പലരും തളര്‍ത്താന്‍ നോക്കിയപ്പോഴും ദിലീപേട്ടനോടൊപ്പം നിന്ന ഉറ്റ സുഹൃത്ത് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.

Exit mobile version