‘പോക്കിരി രാജ’ യുടെ രണ്ടാം ഭാഗമായ ‘മധുരരാജ’ യില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ ക്ഷണിച്ചില്ല; മനസ്സുതുറന്ന് പൃഥ്വിരാജ്

സിനിമയില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നും പൃഥ്വി പറഞ്ഞു.

മമ്മൂട്ടി നായകനാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തില്‍ തന്നെ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. സിനിമയില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നും പൃഥ്വി പറഞ്ഞു.

‘ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല’ -പൃഥ്വി പറഞ്ഞു.

2010ല്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരന്‍ ആയി അഭിനയിച്ചത് പൃഥ്വി ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ റിലീസിനൊരുങ്ങുകയാണ്.

Exit mobile version