ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്റെ സാഹോ; അമ്പരിപ്പിക്കുന്ന രംഗങ്ങളുമായി മേയ്ക്കിംഗ് വീഡിയോ!

'ഷേഡ്സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് റിലീസ് ചെയ്തത്

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രമായ സാഹോയുടെ റിലീസിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ഷേഡ്സ് ഓഫ് സാഹോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് റിലീസ് ചെയ്തത്.

സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് രംഗം യഥാര്‍ത്ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന് സംവിധായകന്‍ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്. കെന്നി ബേറ്റ്‌സ് ആണ് ആണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപൂറാണ് നായിക. നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയ വന്‍ താരനിരത്തന്നെയുണ്ട് ചിത്രത്തില്‍.

Exit mobile version