നടി വിദ്യാ ഉണ്ണി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

പ്രശസ്ത നടി ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണി വിവാഹിതയായി. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ്യാണ് വരന്‍.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ഉണ്ണിയുടെ നായികയായി വെള്ളിത്തിരയിലെ അരങ്ങേറ്റം. ആദ്യ ചിത്രത്തിനു തന്നെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും വിദ്യ സ്വന്തമാക്കിയിരുന്നു.

സഹോദരി ദിവ്യാ ഉണ്ണിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് ഷോകളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അമൃത സ്‌കൂള്‍ ഒഫ് എഞ്ചിനീയറിങ്ങില്‍ നിന്നും എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ നിലവില്‍ ഹോങ്കോങ്ങിലെ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. ജോമോള്‍, വിനീത് തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

Exit mobile version