മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി സണ്ണി ലിയോണ്‍; ‘രംഗീല’യുടെ ചിത്രീകരണം ഫെബ്രുവരിയില്‍

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'രംഗീല'യിലൂടെയാണ് നായികയായി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘രംഗീല’യിലൂടെയാണ് നായികയായി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പോണ്‍ ഇന്റസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ച് 2012ലാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 ആയിരുന്നു ആദ്യ ഹിന്ദി ചിത്രം.

അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ മധുരരാജയിലെ ഗാനരംഗത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്.

Exit mobile version