ഈ റൗഡി ബേബി ഒറിജിനല്‍ അല്ല; ധനുഷിനെ വെല്ലുന്ന തരത്തില്‍ അപരന്റെ മാസ്സ് ചുവട് വെയ്പ്പ്! അതിശയിച്ച് ആരാധകര്‍

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കില്‍ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ചലച്ചിത്ര താരങ്ങളുടെ അപരന്‍മാര്‍ പലപ്പോഴെും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇത്തവണ തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ അപരനാണ് സോഷ്യല്‍ മീഡിയയില്‍ താരം.

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കില്‍ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ റൗഡി ബേബിക്ക് ധനുഷ് ചുവടുവയ്ക്കുന്നതാണെന്ന് തോന്നൂ. വ്യക്തമായി ഒന്നുകൂടി നോക്കിയാന്‍ മനസ്സിലാകും ധനുഷല്ലെന്ന്. എന്നാലും ഒരു സംശയമായിരിക്കും ധനുഷ് തന്നെയാണോയെന്ന്. എന്നാല്‍ ശരിക്കും ധനുഷല്ലെന്ന് അറിയുമ്പോള്‍ അമ്പരപ്പായിരിക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക് ടോകില്‍ വൈറലായ ധനുഷിന്റെ ഈ അപരന്റെ വീഡിയോയ്ക്ക് ആരാധകര്‍ ഏറേയാണ്. അലക്‌സ് ഡിസൂസ എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റൗഡി ബേബിയില്‍ ധനുഷ് ധരിച്ചതിന് സാദൃശ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് അതെ നൃത്തചുവടുകളുമായി അപരന്‍ എത്തിയിരിക്കുന്നത്.

Exit mobile version