‘നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും’; ഗോകുല്‍ സുരേഷ്

'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് എന്റേതൊരു ചെറിയ റോളാണ്. അതിഥി വേഷം. ആ വേഷത്തെക്കുച്ച് അധികം പറയാനാകുമോ എന്നെനിക്ക് അറിയില്ല.

നായകനായി മാത്രമേ നില്‍ക്കു എന്ന വാശിയില്ലെന്നും അഭിനയ പ്രാധാന്യമുള്ള ഏതു വേഷം കിട്ടിയാലും ചെയ്യുമെന്നും ഗോകുല്‍ സുരേഷ്.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് എന്റേതൊരു ചെറിയ റോളാണ്. അതിഥി വേഷം. ആ വേഷത്തെക്കുച്ച് അധികം പറയാനാകുമോ എന്നെനിക്ക് അറിയില്ല. ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇഷ്ടമായി. മൂന്നു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ ചെയ്ത മൂന്നു സിനിമയില്‍ നിന്നും ഏറ്റവും എനര്‍ജറ്റിക് ആയ എന്നും ഓര്‍മകളില്‍ സൂക്ഷിക്കാവുന്ന ഒരു സെറ്റ് ആയിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേത്.’ ഗോകുല്‍ സുരേഷ് പറഞ്ഞു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുക എന്നതാണ് തന്റെ നിലപാടെന്നും നായകനായി മാത്രമേ വേഷമിടു എന്ന വാശിയില്ലെന്നും ഗോകുല്‍ പറയുന്നു. സിനിമയിലേക്കുള്ള ഉന്നതി ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. ഒരാള്‍ വലുതാകണോ ചെറുതാകണോ എന്നൊക്കെ പ്രേക്ഷകരാണ് തീരുമാനിക്കുക. അതിനൊത്ത് മുന്നോട്ടു പോകുക എന്നതാണ് തന്റെ തീരുമാനമെന്നും ഗോകുല്‍ വ്യക്തമാക്കി.

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വന്‍വിജയമാണ് നേടിയത്. അതില്‍ മോഹന്‍ലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്നാണ്. പുതുമുഖ നടി സായാ ഡേവിഡാണ് ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.

Exit mobile version