‘കിട്ടിയ ജട്ടിയുമായി കവരത്തി ദ്വീപിലെത്തിയ ഞങ്ങള്‍ ലൂസിഫറിനെ വെടിവെച്ച് കൊന്ന് കാനിലാക്കി’; തന്റെ ഇംഗ്ലീഷ് പോസ്റ്റിന്റെ തര്‍ജമ കണ്ട് പൊട്ടിച്ചിരിച്ച് താരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റ്

കഴിഞ്ഞ ദിവസമാണ് ലൂസിഫറിന്റെ ചിത്രികരണം പുലര്‍ച്ചെ 4.30ന് ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തില്‍ വെച്ച് പൂര്‍ത്തിയായി എന്ന് പൃഥ്വി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്

ശശി തരൂരിന്റെ ഇംഗ്ലീഷ് പോസ്റ്റ് പോലെ തന്നെ പൃഥ്വിരാജിന്റെ ഇംഗ്ലീഷിലെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റിന്റെ മലയാളം തര്‍ജമയാണ്. താരം തന്നെയാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ലൂസിഫറിന്റെ ചിത്രികരണം പുലര്‍ച്ചെ 4.30ന് ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തില്‍ വെച്ച് പൂര്‍ത്തിയായി എന്ന് പൃഥ്വി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് വന്ന രസകരമായ കമന്റാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ’. ഇങ്ങനെ ആയിരുന്നു ഒരു രസികന്‍ ഇതിന് കമന്റ് ചെയ്തത്.

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, നന്ദു, ബാല, വിജയ രാഘവന്‍, സായ് കുമാര്‍, ബാബുരാജ്, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version