‘ഇടുക്കി ഗോള്‍ഡില്‍ ചുംബന രംഗം പറഞ്ഞു, റൊമാന്‍സ് ചെയ്യാന്‍ ഏറെ പ്രിയമുള്ള ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ രംഗം തേനീച്ചക്കൂടിനെ ചുംബിക്കാന്‍, തകര്‍ന്നു പോയി ആ നിമിഷം! മനസു തുറന്ന് ബാബു ആന്റണി

ജീവിതത്തില്‍ താന്‍ റൊമാന്റിക്കായിരുന്നുവെന്നും വിവാഹിതനായശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണെന്നും താരം മനസ്സ് തുറന്നു.

ബാബു ആന്റണി ഉണ്ടെന്നറിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ആവേശമാണ്. പിന്നെ അറിയേണ്ടത് ആന്റണി ചേട്ടന്‍ വില്ലന്റെ ഭാഗത്തോ നടന്റെ ഭാഗത്തോ എന്നാണ്. വില്ലന്‍ വേഷത്തിലും നായക വേഷത്തിലും തിളങ്ങിയിട്ടുള്ള താരത്തില്‍ ഒരാളു കൂടിയാണ് ബാബു ആന്റണി. ഏത് പക്ഷത്തിലായും അദ്ദേഹം ചിത്രത്തില്‍ ഉണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കില്ല. കാണാന്‍ അങ്ങനെ കേറും. അത്രമേല്‍ പ്രിയമാണ് എല്ലാവര്‍ക്കും താരത്തെ. ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് തനിയ്ക്ക് ലഭിക്കാതെ പോയ റോളില്‍ തോന്നിയ സങ്കടം തുറന്ന് പറയുകയാണ് താരം.

റൊമാന്‍സ് ചെയ്യാന്‍ ഏറെ താത്പര്യമുള്ള വ്യക്തിയായിട്ടും നാളിത്രയും വില്ലന്‍ വേഷവും ഫൈറ്റും മാത്രമാണ് ചെയ്യാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ 32 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആരും തന്നെ പ്രണയം അഭിനയിക്കാന്‍ ക്ഷണിച്ചില്ലെന്നാണ് താരത്തിന്റെ പരിഭവം. ഒരിക്കല്‍ പോലും സീനില്‍ പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതലും, പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ടെന്നും ബാബു ആന്റണി പറയുന്നു.

‘അതൊരു ബിഗ് മിസ്സാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിനയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്നു ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു.എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്ന് തിരിച്ചറിയുന്നു.’ ബാബു ആന്റണി പറയുന്നു.

ജീവിതത്തില്‍ താന്‍ റൊമാന്റിക്കായിരുന്നുവെന്നും വിവാഹിതനായശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണെന്നും താരം മനസ്സ് തുറന്നു. ഇനി അന്‍പതു കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാകുമ്പോള്‍ മാത്രമേ തന്റെ ഈ ആഗ്രഹം പ്രാവര്‍ത്തികമാകുകയുള്ളൂ എന്ന് താരം കൂട്ടിച്ചേത്തു. ‘ഷൂട്ടെല്ലാം കഴിഞ്ഞ് ബംഗളൂരുവിലെ വീട്ടില്‍ ചെല്ലുമ്പോള്‍ കുറേയെഴുത്തുകളെന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുമുണ്ട്. വിവാഹാഭ്യര്‍ത്ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല.’ താരം പങ്കുവച്ചു.

Exit mobile version